---
title: "ഓടിക്കൊണ്ടിരിക്കവെ ഇരുചക്ര വാഹനത്തിൽ പാമ്പ് ; കോഴിക്കോട് റെയിൽവേ ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Snake on a two-wheeler while it was running; a railway employee in Kozhikode barely escaped with head injuries"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363243/Snake on a two-wheeler while it was running; a railway employee in Kozhikode barely escaped with head injuries"
published_at: "2026-06-01T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1db223db28e_Untitled-2_copy.jpg"
keywords: ["Snake", "Two-wheeler", "Railway employee", "Kozhikode"]
---

# ഓടിക്കൊണ്ടിരിക്കവെ ഇരുചക്ര വാഹനത്തിൽ പാമ്പ് ; കോഴിക്കോട് റെയിൽവേ ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ പാമ്പിനെ കണ്ടെത്തി. റെയിൽവേ ജീവനക്കാരനായ സ്‌മിത്തിന്റെ സ്കൂട്ടറിലാണ് പാമ്പ് ഒളിച്ചിരുന്നത്. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം സ്കൂ‌ട്ടർ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹാൻഡിലിന് സമീപം പാമ്പ് പതിയിരിക്കുന്നത് സ്മിത്തിന്റെ ശ്രദ്ധയിൽ പെട്ടത്.പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വീട്ടിൽ വിട്ട ശേഷമാണ് സ്‌മിത്ത് സ്വന്തം വീട്ടിലേക്ക് പോയത്.

## Article Content

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ പാമ്പിനെ കണ്ടെത്തി. റെയിൽവേ ജീവനക്കാരനായ സ്‌മിത്തിന്റെ സ്കൂട്ടറിലാണ് പാമ്പ് ഒളിച്ചിരുന്നത്. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം സ്കൂ‌ട്ടർ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹാൻഡിലിന് സമീപം പാമ്പ് പതിയിരിക്കുന്നത് സ്മിത്തിന്റെ ശ്രദ്ധയിൽ പെട്ടത്.പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വീട്ടിൽ വിട്ട ശേഷമാണ് സ്‌മിത്ത് സ്വന്തം വീട്ടിലേക്ക് പോയത്.

യാത്രയ്ക്കിടയിൽ കയ്യിൽ തണുപ്പ് തോന്നി നോക്കിയപ്പോഴാണ് പാമ്പ് ഹാൻഡിലിൽ നിന്ന് പുറത്തേക്ക് തലനീട്ടിയത്. ഉടൻ തന്നെ വണ്ടിറോഡിൽ സൈഡാക്കി നിർത്തി രക്ഷപ്പെടുകയായിരുന്നു.

വീഡിയോകളിൽ ഒക്കെ സമാന സംഭവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം നേരിട്ടുണ്ടായപ്പോൾ ഭയന്നുപോയെന്ന് സ്‌മിത്ത് പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363243/Snake on a two-wheeler while it was running; a railway employee in Kozhikode barely escaped with head injuries)